Begin typing your search...

ഓൺലൈൻ ആങ്ങളമാരോട്...പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം; ലക്ഷ്മിപ്രിയക്കെതിരെ സന്ദീപ് വാചസ്പതി

ഓൺലൈൻ ആങ്ങളമാരോട്...പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം; ലക്ഷ്മിപ്രിയക്കെതിരെ സന്ദീപ് വാചസ്പതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നടി ലക്ഷ്മി പ്രിയയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. എൻഎസ്എസ് കരയോഗത്തിൻറെ ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയെ വിളിച്ചതെന്നും അവർ 60,000 രൂപ ആവശ്യപ്പെട്ടപ്പോൾ തന്നെ സംഘാടകർ ഇത്രയും വലിയ തുകയുണ്ടാകില്ലെന്ന് അറിയിച്ചിരുന്നതായും സന്ദീപ് പറഞ്ഞു. ഇത് സംബന്ധിച്ച് തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ഇതിനപ്പുറം ഒന്നും പറയാനില്ലെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. 'ചെങ്ങന്നൂരിലെ എൻഎസ്എസ് കരയോഗത്തിന്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് അതിന്റെ സംഘാടകർ ഒരു സെലിബ്രിറ്റിയെ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് മുന്ന് മാസം മുൻപാണ് ലക്ഷ്മിയെ വിളിച്ച് കാര്യങ്ങൾ പറയുകയും അവർ സമ്മതിക്കുകയും ചെയ്തു. വിളിച്ചപ്പോൾ തന്നെ അവരോട് പറഞ്ഞിരുന്നു. ഇത് ഒരു കുഞ്ഞ് സ്ഥലവും ചെറിയ പരിപാടിയുമാണെന്ന്. വലുതായി പണമൊന്നും പ്രതീക്ഷിക്കരുതെന്നും. അതിന്റെ അടിസ്ഥാനത്തിൽ തീർച്ചയായും വരാമെന്ന് അവർ അറിയിക്കുകയും ചെയ്തു.

പിന്നീട് താൻ അറിയുന്നത് അവർ പരിപാടിയുടെ ദിവസം അവിടെയെത്തിയ ശേഷമുള്ള കാര്യങ്ങളാണ്. ലക്ഷ്മി വിളിച്ചിട്ടു പറഞ്ഞു. താൻ അവിടെ പോയി. തനിക്ക് വളരെ കുറച്ച് പണം മാത്രമാണ് അവർ തന്നത്. കാര്യങ്ങൾ അന്വേഷിച്ച് തിരികെ വിളിക്കാമെന്നും താൻ അവരെ അറിയിച്ചു. സംഘാടകരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പരിഹരിക്കാമെന്ന് അവർ അറിയിക്കുകയും ചെയ്തു. എന്നാൽ സംഘാടകർ നൽകിയ പതിനായിരം അവരെ ഏൽപ്പിക്കുകയാണെന്ന് ലക്ഷ്മി തന്നെ അറിയിച്ചു. പണം തിരികെ ഏൽപ്പിക്കരുതെന്ന് പറഞ്ഞിട്ടും അവർ പണം തിരിച്ചുനൽകുകയായിരുന്നു. 60,000 രൂപയാണ് ലക്ഷ്മി ആവശ്യപ്പെട്ടതെന്ന് സംഘാടകർ പറഞ്ഞു. പണം സംബന്ധിച്ച് കാര്യങ്ങൾ സംസാരിച്ചത് അവർ തമ്മിലാണ്. വലിയ തുക ആവശ്യപ്പെട്ടപ്പോൾ തന്നെ ഇത്രയൊന്നും ഉണ്ടാവില്ലെന്നറിയിച്ചപ്പോൾ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരുന്നു. ചെറിയ തുകയാണ് ലഭിച്ചതെന്ന് അവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് നമ്പർ അയക്കാനും താൻ അവരോട് ആവശ്യപ്പെട്ടിരുന്നു. സംഘാടകരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ 25,000 രൂപ കൊടുക്കാമെന്ന ധാരണയിൽ ഇരിക്കുന്നതിനിടെയാണ് ഇന്നലെ ലക്ഷ്മിയുടെ ഭർത്താവ് തന്നെ വിളിക്കുന്നത്. വളരെ സൗഹാർദത്തോടെ കാര്യങ്ങൾ സംസാരിക്കുന്നതിനിടെ അവർ തന്നോട് അലറുകയായിരുന്നു. താനായിട്ട് ഇതുവരെ ആരെയും അറിയിച്ചിട്ടില്ല. ഇനി ഇത് അറിയിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺകട്ട് ചെയ്തതായും സന്ദീപ് പറഞ്ഞു

താൻ പണം വാങ്ങിയിട്ടുണ്ടോന്നോ, തനിക്കെതിരെ ഒരു ആരോപണവും പോസ്റ്റിൽ ലക്ഷ്മി ഉന്നയിച്ചിട്ടില്ല. താൻ ഫോൺ എടുത്തിട്ടില്ലെന്ന് പറയുന്നത് ലക്ഷ്മി തെറ്റാണ്. അത് അവർ തിരുത്തുമെന്ന് കരുതുന്നു. പലരും ഇത്തരം ആളുകളെ വിളിക്കാൻ ആവശ്യപ്പെടുമ്പോൾ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ആവശ്യമായ സഹായം ചെയ്തു കൊടുക്കാറുണ്ട്. ലക്ഷ്മിക്ക് പോലും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് വരുന്നവരോട് ഒന്നും പറയാനില്ല. സുഡാപ്പികളും രാഷ്ട്രീയ എതിരാളികളുമാണ് ആവർ. അവർക്ക് അവരുടെ രാഷ്ട്രീയ അജണ്ടകളും ഉണ്ടാകാം. ഇതിൽ ബിജെപിക്കോ ആർഎസ്എസിനോ ഒരു റോളുമില്ല. സഹപ്രവർത്തകർ എതെരാവശ്യം ഉന്നയിച്ചാൽ ഇനിയും സഹായം തുടരും. ഇതിനപ്പുറം ഒരുവിശദീകരണം ഇല്ല. ഓൺലൈൻ ആങ്ങളമാരോട് പറയാനുളളത്. പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം. താലോലിക്കലും ആങ്ങളമാരുടെ റോളും ഒക്കെ നടക്കട്ടെ. കപട മുഖം അണിഞ്ഞ് നിഷകളങ്കാരവരുതെന്നും സന്ദീപ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

ഓണാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടിട്ട് പങ്കെടുത്ത പരിപാടിക്ക് മാന്യമായ പ്രതിഫലം നൽകിയില്ലെന്ന് ലക്ഷ്മി സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ആരോപിച്ചിരുന്നു. ആഗസ്ത് 27നാണ് പരിപാടി നടന്നത്. നാട് മുഴുവൻ ബി.ജെ.പിയുടെ പ്രചാരണത്തിനും ആർ.എസ്.എസ് പരിപാടികൾക്കും പോയിട്ടുണ്ട്. സ്വന്തം കൈയിൽനിന്ന് ഡീസൽ അടിച്ചും തൊണ്ടപൊട്ടി പ്രസംഗിച്ചും പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു ഉടായിപ്പ് ഒരു സംഘ പ്രവർത്തകന് ഒരിക്കലും ചേരുന്നതല്ലെന്നായിരുന്നു നടി പറഞ്ഞത്.

WEB DESK
Next Story
Share it