Begin typing your search...

ആറ്റുകാൽ പൊങ്കാല ; കുടിവെള്ള വിതരണം സുഗമമാക്കാൻ 1390 താത്കാലിക ടാപ്പുകൾ സ്ഥാപിച്ചു

ആറ്റുകാൽ പൊങ്കാല ; കുടിവെള്ള വിതരണം സുഗമമാക്കാൻ 1390 താത്കാലിക ടാപ്പുകൾ സ്ഥാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ളവിതരണം സുഗമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും കേരള വാട്ടർ അതോറിറ്റി പൂർത്തിയാക്കി. പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1390 കുടിവെള്ള ടാപ്പുകളും ആറ്റുകാൽ മേഖലയിൽ 50 ഷവറുകളും സ്ഥാപിച്ചി‌ട്ടുണ്ട്. അ‌‌ടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനായി വെൻഡിങ് പോയിന്റുകൾ പി ടി പി നഗറിലും വെള്ളയമ്പലത്തും സജ്ജമാക്കിയിതിനു പുറമെ ഐരാണിമുട്ടം ജല സംഭരണിക്കടുത്തും പൊങ്കാല പ്രമാണിച്ച് താൽക്കാലിക വെൻഡിങ് പോയിന്റ് ഒരുക്കി.

ആറ്റുകാലിൽ രണ്ടും എം എസ് കെ നഗർ, കൊഞ്ചിറവിള കുര്യാത്തി സ്കൂൾ പരിസരം എന്നിവിടങ്ങളിലും ഫയർഹൈഡ്രന്റുകൾ സജ്ജമാക്കി. 24, 25 തീയതികളിൽ കുടിവെള്ള സംബന്ധമായ മേൽനോട്ടത്തിനും അടിയന്തര പ്രവർത്തനങ്ങൾക്കുമായി കുര്യാത്തി, കരമന, പി.ടി.പി.നഗർ, വെള്ളയമ്പലം, കവടിയാർ , പോങ്ങുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ അസി.എൻജിനീയർ അടങ്ങുന്ന ആറു മുഴുവൻ സമയ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.

മലിനജല ഒഴുക്ക് സുഗമമാക്കൻ വിവിധ പ്രദേശങ്ങളിലെ സീവേജ് ലൈനുകളും മാൻഹോളുകളും വൃത്തിയാക്കുന്ന പണികൾ 1.56 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയിട്ടുണ്ട്. പരാതികൾ ഉടനടി പരിഹരിക്കുന്നതിനായി ഉൽസവ ദിവസങ്ങളിൽ ആറു സ്വീവർ ക്ലീനിങ് യന്ത്രങ്ങളും മൂന്നു റോബോട്ടിക് ക്ലീനിങ് യന്ത്രങ്ങളുമുൾപ്പെടെ തൊഴിലാളികളുടെ സംഘങ്ങളെ വിവിധ പ്രദേശങ്ങളിൽ വിന്യസിക്കും. സ്വീവേജ് പമ്പ് ഹൗസുകളിൽ പമ്പിങ് തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ അറ്റകുറ്റപ്പണികകളും പൂർത്തിയാക്കി.

24നും 25നും സ്വീവറേജ് സംബന്ധമായ മേൽനോട്ടത്തിനും അടിയന്തിര പ്രവർത്തനങ്ങൾക്കുമായി കുര്യാത്തി, തമ്പാനൂർ, ഈഞ്ചയ്ക്കൽ, കിഴക്കേക്കോട്ട, വെള്ളയമ്പലം, പാറ്റൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അസി. എഞ്ചിനീയർ അടങ്ങുന്ന ആറു മുഴുവൻ സമയ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി വാ‌ട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 1916-ൽ 24 മണിക്കൂറും വിളിക്കാം.

WEB DESK
Next Story
Share it