Begin typing your search...

'പ്രളയം വന്ന് ഭൂമി നശിക്കും, അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണം'; നവീൻ പർവതാരോഹണത്തിനു തയ്യാറെടുത്തിരുന്നെന്നും പൊലീസ്

പ്രളയം വന്ന് ഭൂമി നശിക്കും, അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണം; നവീൻ പർവതാരോഹണത്തിനു തയ്യാറെടുത്തിരുന്നെന്നും പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണമെന്നും അരുണാചലില്‍ ജീവനൊടുക്കിയവര്‍ വിശ്വസിച്ചിരുന്നതെന്ന് പൊലീസ്. ഈ ചിന്ത മറ്റുള്ളവരിലേക്ക് എത്തിച്ചത് ജീവനൊടുക്കിയ നവീന്‍ തന്നെയെന്നും പൊലീസ് പറയുന്നു. പർവതാരോഹണത്തിന് നവീൻ തയ്യാറെടുത്തിരുന്നു എന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഒരു ദിവസം പ്രളയം വന്ന് ലോകം നശിക്കും. അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാൽ മാത്രമേ ജീവൻ സംരക്ഷിക്കാൻ കഴിയൂ എന്നായിരുന്നു നവീനിന്റെ വിശ്വാസം. ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ മറ്റൊരു ലോകമുണ്ടെന്നും അവിടെ പുനർജനിക്കണമെന്നുമായിരുന്നു നവീൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.

ഒന്നര വർഷങ്ങൾക്ക് മുമ്പുതന്നെ അരുണാചലിലെ ഈസ്റ്റ്‌കാമെങ് ജില്ലയിൽ നവീനും ഭാര്യയും പോയിരുന്നു. ഇവിടെ ബുദ്ധവിഹാരങ്ങൾ സന്ദർശിക്കുകയും ചെയ്‌തു. പർവതത്തിന് മുകളിലെ ജീവിതത്തെക്കുറിച്ചും നവീൻ പ്രദേശവാസികളോട് തിരക്കിയിരുന്നു. തിരിച്ചെത്തിയ നവീൻ പർവതാരോഹണം നടത്താനുള്ള വസ്ത്രങ്ങൾ, ആയുധങ്ങൾ, ടെന്റ്, പാത്രങ്ങൾ എന്നിവയും ഓൺലൈനായി വാങ്ങി. ഇതെല്ലാം നവീനിന്റെ കാറിൽ നിന്നും പൊലീസ് കണ്ടെടുക്കുകയും ചെയ്‌തു. പർവതമുകളിലെ ജീവിതത്തിനുമപ്പുറം പുനർജന്മത്തിനായി ജീവിതം അവസാനിപ്പിക്കുക എന്ന ചിന്തയിൽ മാത്രമാണ് മൂന്നുപേരും അരുണാചലിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. തന്റെ ചിന്തകൾ അടുത്ത ചില സുഹൃത്തുക്കളോടും നവീൻ പങ്കുവച്ചിരുന്നു. എന്നാൽ, നവീനിന്റെ ഈ ചിന്ത ഭാര്യ ദേവിയും അതേപടി വിശ്വസിച്ചിരുന്നു. ദേവി വഴിയാണ് സുഹൃത്തായ ആര്യയിലേക്ക് ഈ ചിന്ത വന്നതെന്നാണ് പൊലീസിന്റെ നിഗമനം. നവീനിന് ഇക്കാര്യങ്ങൾ ആര് പറഞ്ഞുകൊടുത്തു, ഇ - മെയിൽ സന്ദേശത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്. മരിച്ച മൂന്നുപേരുടെയും വീടുകളിൽ കഴിഞ്ഞ ദിവസം പൊലീസ് വിശദ പരിശോധന നടത്തി. ബന്ധുക്കളിൽ നിന്ന് മൊഴിയും പൊലീസ് രേഖപ്പെടുത്തി.ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണ സംഘത്തിന്റെ യോഗം ഇക്കാര്യങ്ങൾ പരിശോധിച്ചു. മരിച്ച മൂന്നുപേരുടെയും നാലുവർഷത്തെ ജീവിതചര്യകൾ പരിശോധിക്കാൻ മനോരോഗ വിദഗ്ദ്ധരുടെ സഹായവും അന്വേഷണ സംഘം തേടും.

WEB DESK
Next Story
Share it