Begin typing your search...

'അയ്യന്തോളിലേത് കരുവന്നൂരിനേക്കാൾ വലിയ തട്ടിപ്പ്'; നൂറുകോടിയോളം നഷ്ടമാകുമെന്ന് അനിൽ അക്കര

അയ്യന്തോളിലേത് കരുവന്നൂരിനേക്കാൾ വലിയ തട്ടിപ്പ്; നൂറുകോടിയോളം നഷ്ടമാകുമെന്ന് അനിൽ അക്കര
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കരുവന്നൂരിനേക്കാൾ വലിയ തട്ടിപ്പാണ് അയ്യന്തോൾ സഹകരണ ബാങ്കിൽ നടക്കുന്നതെന്ന് അനിൽ അക്കര എംഎൽഎ. തട്ടിപ്പിൽ നൂറുകോടിയോളം രൂപ അയ്യന്തോൾ സഹകരണ ബാങ്കിനു നഷ്ടമാകും. ബാങ്ക് ജീവനക്കാരായ പി. സുധാകരൻ, സുനന്ദാഭായി എന്നിവരാണ് തട്ടിപ്പിനു നേതൃത്വം നൽകിയതെന്നും അനിൽ അക്കര പറഞ്ഞു.

ചിറ്റിലപ്പള്ളി സ്വദേശികളായ അധ്യാപികയുടെയും തഹസിൽദാരുടെയും ഭൂമി 75 ലക്ഷത്തിനു പണയം വച്ചു. എന്നാൽ ഇവർക്കു ലഭിച്ചത് 2 5ലക്ഷം രൂപ മാത്രമാണ്. മലപ്പുറം സ്വദേശി അബൂബക്കറാണ് വായ്പയ്ക്ക് ഇടനില നിന്നത്. ഒളരിയിലെ വ്യാജ വിലാസത്തിലാണ് ലോൺ നൽകിയത്. ഇപ്പോൾ അവർക്ക് ഒന്നരക്കോടി രൂപ കുടിശ്ശികയായെന്നും അനിൽ അക്കര പറഞ്ഞു. തൃശൂരിൽ പിനാക്കിൾ എന്ന ഫ്‌ലാറ്റിലെ വിലാസങ്ങളിൽ 40ലേറെ ലോൺ എടുത്തിട്ടുണ്ടെന്നും അനിൽ അക്കര വ്യക്തമാക്കി.

WEB DESK
Next Story
Share it