Begin typing your search...

ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ടു: അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജനെ സസ്പെൻഡ് ചെയ്തു

ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ടു: അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജനെ സസ്പെൻഡ് ചെയ്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശസ്ത്രക്രിയ ചെയ്യാനായി കൈക്കൂലി ആവശ്യപ്പെട്ട അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. എസ്. വിനീതിനെ സസ്‌പെൻഡ് ചെയ്തു. അടൂർ ജനറൽ ആശുപത്രിയിലെ അസി.സർജൻ കൈക്കൂലി ആവശ്യപ്പെട്ടെന്നു കഴിഞ്ഞ മാസം പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുയർന്നിരുന്നു. സംഭവം വിവാദമായതോടെ അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.

അസി.സർജനായ ഡോ.വിനീത് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യം തിരക്കിയപ്പോൾ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. തുടർന്ന് കഴിഞ്ഞ മാസം 25നു പരാതി നൽകിയെന്നാണു രോഗിയുടെ ബന്ധുവിന്റെ വാദം. ഇതിന്റെ ശബ്ദരേഖ ഉൾപ്പെടെ പുറത്തു വന്നിരുന്നു.

എന്നാൽ 28നാണു പരാതി കിട്ടിയതെന്നും ഈ മാസം 4ന് അന്വേഷണം നടത്തിയിരുന്നെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറഞ്ഞിരുന്നത്. വിവാദമായതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എഐവൈഎഫ് തുടങ്ങിയ സംഘടനകൾ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രതിഷേധവുമായെത്തിയിരുന്നു.

WEB DESK
Next Story
Share it