Begin typing your search...

ബൈക്കിടിച്ച് പരുക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞു; വെള്ളറടയിൽ ചികിത്സ ലഭിക്കാതെ 52കാരൻ മരിച്ചു

ബൈക്കിടിച്ച് പരുക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞു; വെള്ളറടയിൽ ചികിത്സ ലഭിക്കാതെ 52കാരൻ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം വെള്ളറടയില്‍ വാഹനം ഇടിച്ചു പരുക്കേറ്റയാളെ വാഹനത്തിലുണ്ടായിരുന്നവര്‍ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു. ചികിത്സ ലഭിക്കാതെ ഇയാള്‍ മരിച്ചു. കലിങ്ക്നട സ്വദേശി സുരേഷ് (52) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്.

പരുക്കേറ്റയാളെ മുറിയില്‍ പൂട്ടിയശേഷം വാഹനത്തിലുണ്ടായിരുന്നവര്‍ കടന്നുകളയുകയായിരുന്നു. ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ ജനാല തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. റോഡില്‍ സുരേിഷിനെ വാഹനം ഇടിച്ചിടുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്

WEB DESK
Next Story
Share it