Begin typing your search...
ദൃശ്യമാധ്യമ പ്രവർത്തകയ്ക്കുനേരെ മോശം പരാമർശം നടത്തിയ കേസ്: മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
ദൃശ്യമാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ കേസിൽ സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2016 മാർച്ച് 12-ന് എറണാകുളത്തെ ഒരു ഹോട്ടലിൽ നടന്ന പരിപാടിയിലായിരുന്നു മോശം പരാമർശം.
ഹർജിക്കാരൻ ആർമി ഓഫീസറും സെലിബ്രിറ്റിയുമാണ്. സാധാരണ മനുഷ്യർ അവർ പറയന്നത് ശ്രദ്ധിക്കും. പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ ശ്രദ്ധിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നിരപരാധിത്വം തെളിയിക്കാൻ വിചാരണ വേളയിൽ ഹർജിക്കാരന് അവസരം ലഭിക്കും- കോടതി പറഞ്ഞു.
പ്രസംഗത്തിന്റെ പേരിൽ മജിസ്ട്രേറ്റ് ഇദ്ദേഹത്തിന്റെ പേരിൽ അപകീർത്തി കേസെടുത്തത് കോടതി റദ്ദാക്കി. നിയമപരമായ വിലക്ക് മറികടന്നാണ് കേസെടുത്തതെന്ന് വിലയിരുത്തിയാണിത്.
Next Story