Begin typing your search...

കേജ്രിവാൾ ജയിലിലായപ്പോൾ കേരളത്തിൽ പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടു: അബ്ദുല്ലക്കുട്ടി

കേജ്രിവാൾ ജയിലിലായപ്പോൾ കേരളത്തിൽ പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടു: അബ്ദുല്ലക്കുട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അഴിമതിക്കേസിൽ ജയിലിൽ അടച്ചപ്പോൾ കേരളത്തിൽ പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി. ഭരണഘടന വ്യവസ്ഥകൾ പാലിച്ചു കൃത്യമായി അന്വേഷണം നടത്തിയാണു കേന്ദ്ര ഏജൻസികൾ അഴിമതിക്കാരെ അറസ്റ്റ് ചെയ്യുക. കേജ്രിവാളിനെ അറസ്റ്റ് ചെയ്തതു പഴുതടച്ച അന്വേഷണത്തിനു ശേഷമാണ്. പിണറായിയുടെ കാര്യത്തിലും അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. പൗരത്വ സംരക്ഷണ ജാഥയല്ല, പിണറായി നടത്തേണ്ടതു വീണാ വിജയൻ സംരക്ഷണ ജാഥയാണ്.

മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ സന്ധി ചെയ്തതായും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി ആരോപിച്ചു. പാലക്കാട്ടെ മത്സരം സിപിഎം, ബിജെപി സ്ഥാനാർഥികൾ തമ്മിലാണ്. യുഡിഎഫ് സ്ഥാനാർഥി ചിത്രത്തിൽ പോലും ഇല്ല. തീവ്രവാദ ഗ്രൂപ്പുകൾ തിരഞ്ഞെടുപ്പ് അജൻഡ നിശ്ചയിക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ. പൗരത്വനിയമത്തിൽ ഉൾപ്പെടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

WEB DESK
Next Story
Share it