Begin typing your search...

കടത്തിണ്ണയിൽ ഉറങ്ങിയ 80-കാരി നേരിട്ടത് ക്രൂരപീഡനം;പൊലീസ് അന്വേഷണത്തിനിറങ്ങിയത് 2 ദിവസം വൈകി

കടത്തിണ്ണയിൽ ഉറങ്ങിയ 80-കാരി നേരിട്ടത് ക്രൂരപീഡനം;പൊലീസ് അന്വേഷണത്തിനിറങ്ങിയത് 2 ദിവസം വൈകി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊല്ലം കൊട്ടിയത്ത് കടത്തിണ്ണയിൽ അന്തിയുറങ്ങിയ കൈകാലുകളില്ലാത്ത വയോധിക നേരിട്ടത് ക്രൂരമായ പീഡനം. എൺപതുകാരിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സി.സി.ടി.വി.യിൽനിന്ന് പോലീസ് ശേഖരിച്ചു. ഇവരെ കൊല്ലം വിക്ടോറിയ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

വ്യാഴാഴ്ച രാത്രി ഒന്നരയോടെയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. വെള്ള ഷർട്ടും മുണ്ടും ധരിച്ച, മുപ്പതു വയസ്സ് തോന്നിക്കുന്നയാൾ വയോധികയ്ക്കു സമീപമെത്തി ഇവരുടെ വസ്ത്രം മാറ്റാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഉറക്കം വിട്ടുണർന്ന വയോധിക എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഇവരെ പലവട്ടം തലയിലടിച്ചു വീഴ്ത്തി. ക്രൂരമായ മർദനമേറ്റ് അവശയായ ഇവരെ യുവാവ് എടുത്തുകൊണ്ടുപോയി. പിന്നീട് അടുത്ത ദിവസം പുലർച്ചെ ഒന്നരക്കിലോമീറ്ററോളം അകലെ സിത്താര ജങ്ഷനു സമീപം വിജനമായ സ്ഥലത്ത് അർധനഗ്നയായനിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നനിലയിലാണ് കണ്ടത്.

പുലർച്ചെ സമീപത്തെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് ഇവരെ ആദ്യം കണ്ടത്. ഉടുക്കാനുള്ള വസ്ത്രം നൽകിയത് പൂജാരിയാണ്. ഒരു കടയിലെ വാച്ചർ ഇവരുടെ മകളെ വിവരമറിയിച്ചു. മകൾ എത്തിയശേഷമാണ് അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയത്.

പിന്നീട് കൊട്ടിയം പൊലീസിൽ മകൾ പരാതിയും നൽകി. എന്നാൽ വെള്ളി രാവിലെ ലഭിച്ച പരാതിയിൽ കൊട്ടിയം പൊലീസ് വെള്ളി പകലും രാത്രിയും ഒരു അന്വേഷണവും നത്തിയില്ല. ഇന്നലെ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് അന്വേഷണം വൈകിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

WEB DESK
Next Story
Share it