Begin typing your search...

എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റിന് 12 കോടി രൂപ; ഹോക്കി ടര്‍ഫിന് 6.3 കോടി രൂപ; തുക അനുവദിച്ച് സ്മാര്‍ട്ട് സിറ്റി ബോര്‍ഡ്

എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റിന് 12 കോടി രൂപ; ഹോക്കി ടര്‍ഫിന് 6.3 കോടി രൂപ; തുക അനുവദിച്ച് സ്മാര്‍ട്ട് സിറ്റി ബോര്‍ഡ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊച്ചിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുതകുന്ന രണ്ട് പദ്ധതികള്‍ക്ക് സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് പണമനുവദിച്ചു. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റിന്‍റെ പുനരുദ്ധാരണത്തിന് 12 കോടി രൂപയും, മഹാരാജാസ് കോളേജിലെ ഹോക്കി ടര്‍ഫ് പുനരുദ്ധാരണത്തിന് 6.3 കോടി രൂപയുമാണ് ബോര്‍ഡ് യോഗം അനുവദിച്ചത്.

ബസ് സ്റ്റാന്‍റ് നവീകരണ പദ്ധതിയുടെ ഭാഗമായികെ എസ് ആര്‍ ടി സിയുടെ ഉടമസ്ഥതയില്‍ കാരിക്കാമുറിയിലെ സ്ഥലത്തെ നിലവില്‍ വെള്ളക്കെട്ട് ഇല്ലാത്ത ഉയര്‍ന്ന പ്രദേശം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് കൈമാറും. ഈ സ്ഥലത്ത് 12 കോടി രൂപ മുടക്കി ബസ് ഷെല്‍ട്ടര്‍, ടോയ്ലറ്റ് കോംപ്ലക്സ് തുടങ്ങിയവ നിര്‍മ്മിക്കും.

കെ എസ് ആര്‍ ടി സി ബസ്സിന് പുറമെ സ്വകാര്യ ബസ്സുകള്‍ക്കും ഇവിടെ പ്രവേശനം അനുവദിക്കും. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, മെട്രോ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ കഴിയുന്ന സ്ഥലത്താണ് ഈ സ്റ്റാന്‍റ് വിഭാവനം ചെയ്തിട്ടുള്ളത്.

WEB DESK
Next Story
Share it