Begin typing your search...
മൺസൂൺ ബമ്പർ ടിക്കറ്റിൻ്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ പരപ്പനങ്ങാടിയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക്
മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേനാംഗങ്ങൾ ചേർന്നെടുത്ത MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിക്കുന്നത്. ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചു. പാലക്കാട് വച്ച് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ 27 ലക്ഷം മൺസൂൺ ബമ്പർ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്.
Next Story