Begin typing your search...
തിരുവനന്തപുരത്ത് യുവതിക്ക് എസ്.ബി.ഐയുടെ പേരിൽ 21,000 രൂപ നഷ്ടമായി; ഒരുമാസത്തിനിടെ പണം നഷ്ടപ്പെട്ടത് എട്ടുപേർക്ക്
ബാങ്കിന്റെ പേരിൽ വ്യാജസന്ദേശം അയച്ച് 21,000 രൂപ തട്ടിയെടുത്തു. എസ്.ബി.ഐ. ബാങ്ക് യോനോ അക്കൗണ്ടിൽ റിവാർഡ് പോയിന്റ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ്. ജഗതി പീപ്പിൾസ് നഗർ സ്വദേശിനിക്കാണ് പണം നഷ്ടമായത്.
ബാങ്കിൽനിന്നുള്ള സന്ദേശമാണെന്നു കരുതി യുവതി ലിങ്കിൽ കയറിയപ്പോൾ എസ്.ബി.ഐ. യോനോ എന്ന പേരിലുള്ള ആപ്പ് കണ്ടു. വ്യാജ ആപ്പ് എന്നറിയാതെ ഇവർ ഒ.ടി.പി.യും മറ്റു വിവരങ്ങളും നൽകിയതോടെ സ്റ്റാച്യു ശാഖയിലെ അക്കൗണ്ടിൽ നിന്നു പണം നഷ്ടമാകുകയായിരുന്നു.
തട്ടിയെടുത്ത പണം ഉടൻ അക്കൗണ്ടിൽനിന്നു പിൻവലിച്ചതായി സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തി. എസ്.ബി.ഐ. ബാങ്കിന്റെപേരിൽ സന്ദേശം അയച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ എട്ടുപേരിൽനിന്നായി 4.5 ലക്ഷത്തോളം രൂപയാണ് തട്ടിയത്.
Next Story