Begin typing your search...

ഫെയ്‌സ്ബുക്കിൽ ചിത്രങ്ങളിട്ട് അധിക്ഷേപം: യുവതി ആത്മഹത്യ ചെയ്തു, സുഹൃത്തിനെതിരെ കേസ്

ഫെയ്‌സ്ബുക്കിൽ ചിത്രങ്ങളിട്ട് അധിക്ഷേപം: യുവതി ആത്മഹത്യ ചെയ്തു, സുഹൃത്തിനെതിരെ കേസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കടുത്തുരുത്തി കോതനല്ലൂർ സ്വദേശി ആതിരയാണ് മരിച്ചത്. സുഹൃത്ത് അരുൺ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ആതിരയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസ്. ഇയാളുമായുള്ള സൗഹൃദം ആതിര സമീപ കാലത്ത് ഉപേക്ഷിച്ചിരുന്നു. യുവതിക്ക് വിവാഹ ആലോചകൾ വരുന്നതറിഞ്ഞ അരുൺ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപങ്ങൾ നടത്തിയിരുന്നു. യുവതിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ യുവതി കടുത്തുരുത്തി പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരുൺ വിദ്യാധരൻ ഒളിവിലാണ്. മണിപ്പൂരിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാസഹോദരിയാണ് മരിച്ച യുവതി.

WEB DESK
Next Story
Share it