Begin typing your search...
വയോധികയെ മർദിച്ച സംഭവം; മരുമകൾ മഞ്ജുമോൾ റിമാൻഡിൽ
കൊല്ലത്ത് വയോധികയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ മരുമകൾ മഞ്ജുമോൾ തോമസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. തുടർന്ന് പ്രതിയായ മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്തത്. മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, കോടതി ഇത് പരിഗണിച്ചില്ല.
തേവലക്കരയിൽ വയോധികയെ അതിക്രൂരമായാണ് മരുമകൾ മഞ്ജു മർദ്ദിച്ചത്. ഇതിൻറെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയായ മഞ്ജുവിനെ അറസ്റ്റ് ചെയ്ത് ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇതിനിടെയാണ് ജാമ്യാപേക്ഷയും നൽകിയത്.
Next Story