Begin typing your search...
തിരുവനന്തപുരത്ത് പ്രസവം വീട്ടിൽ വച്ച്; യുവതിയും കുഞ്ഞും മരിച്ചു, പൊലീസ് കേസെടുത്തു
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
വീട്ടിൽവച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് പ്രസവം എടുക്കാൻ ആരംഭിച്ചത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു.
വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം വീട്ടിൽവച്ച് തുടരുകയായിരുന്നു. ആറു മണിയോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തും മുൻപുതന്നെ യുവതിയും കുഞ്ഞും മരിച്ചിരുന്നു. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story