Begin typing your search...

സന്ദീപ് സഹപ്രവർത്തകൻ, സംസാരിച്ച് പരിഹാരം കാണുമെന്ന് സി കൃഷ്ണകുമാർ, പോസ്റ്റ് കണ്ടില്ലെന്ന് സുരേന്ദ്രൻ, പാർട്ടി പരിശോധിക്കും

സന്ദീപ് സഹപ്രവർത്തകൻ, സംസാരിച്ച് പരിഹാരം കാണുമെന്ന് സി കൃഷ്ണകുമാർ, പോസ്റ്റ് കണ്ടില്ലെന്ന് സുരേന്ദ്രൻ, പാർട്ടി പരിശോധിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സന്ദീപ് വാര്യരുമായി സംസാരിച്ച് പരിഹാരം കാണുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. 'സന്ദീപിന് മാനസിക വിഷമം ഉണ്ടായിട്ടുള്ള കാര്യങ്ങളുണ്ടെങ്കിൽ സന്ദീപുമായി സംസാരിച്ച് പരിഹാരം കാണും. സഹപ്രവർത്തകന് മാനസിക വിഷമമുണ്ടായാൽ ഇടപെടേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായാൽ അതും പരിഹരിക്കുമെന്നും' കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ പ്രവർത്തകനായി ബൂത്ത് തലം മുതൽ പോസ്റ്റർ ഒട്ടിച്ച് വളർന്നവനാണ് താൻ. പാലക്കാട്ടെ സാധാരണ പ്രവർത്തകരോടൊപ്പം ഇന്നുമുള്ളവനാണ്. ബിജെപിയുടെ ഒരു പ്രവർത്തകനും അപമാനം സഹിക്കേണ്ട ആവശ്യമില്ല. ഓരോ പ്രവർത്തകനുമൊപ്പം ബിജെപിയുടെ നേതൃത്വവും സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവുമൊക്കെയുണ്ട്.

'സന്ദീപ് വാര്യരുടെ അമ്മ മരിച്ചപ്പോൾ ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. വിവരം അറിഞ്ഞപ്പോൾ അദ്ദേഹത്തെ ഞാൻ നേരിട്ട് ഫോണിൽ വിളിച്ചതാണ്. വിളിച്ചിരുന്നില്ലെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്ക ണ്ടിട്ടില്ല. സന്ദീപുമായി സംസാരിക്കും. പാർട്ടിയോട് ആത്മാർത്ഥയുള്ള, സംഘടനയിൽ ഉറച്ചു നിൽക്കുന്ന ഒരാൾക്കും തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കില്ലെന്നും' സി കൃഷ്ണകുമാർ പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ലെന്നും, അത് പാർട്ടി പരിശോധിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ, തെരഞ്ഞെടുപ്പ് സമയത്ത് പാലിക്കേണ്ട പത്ഥ്യങ്ങൾ പാലിച്ചിട്ടില്ല എങ്കിൽ മാധ്യമങ്ങളെ കാണുന്നതാണ്. ആ കുറിപ്പ് പരിശോധിക്കാതെ ഇപ്പോൾ മറുപടി പറയാനാകില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പാർട്ടിയിൽ നിന്നും നിരവധി അപമാനങ്ങൾ ഏറ്റെന്നും, അപമാനിക്കപ്പെട്ട സ്ഥലത്ത് പ്രചാരണത്തിനായി പോകില്ലെന്നുമാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്.

WEB DESK
Next Story
Share it