Begin typing your search...

ദൃശ്യാവിഷ്‌കാരം തയാറാക്കിയ സംഘത്തിന് ഇനി അവസരമില്ലെന്ന്; സ്വാഗതഗാന വിവാദത്തിൽ മന്ത്രി

ദൃശ്യാവിഷ്‌കാരം തയാറാക്കിയ സംഘത്തിന് ഇനി അവസരമില്ലെന്ന്; സ്വാഗതഗാന വിവാദത്തിൽ മന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതഗാന വിവാദത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തിൽ ഇനി അവസരം നൽകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കലോത്സവ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട് പരിശോധിച്ച് നടപടിയെടുക്കും. വേദിയിൽ അവതരപ്പിക്കുന്നതിന് മുൻപ് ദൃശ്യാവിഷ്‌കാരം പരിശോധിച്ചിരുന്നു. എന്നാൽ ആ സമയത്ത് വിവാദമുണ്ടാക്കിയ വേഷം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. സർക്കാർ നിലപാടിന് വിരുദ്ധമായി ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കി.

കലോത്സവ ഉദ്ഘാടനച്ചടങ്ങിലവതരിപ്പിച്ച സ്വാഗതഗാനത്തിലെ ദൃശ്യങ്ങളിൽ, മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രികരിച്ചുവെന്നാണ് ആക്ഷേപമുയർന്നത്. മുസ്ലിംലീഗ് ഉയർത്തിയ ആക്ഷേപം വലിയ ചർച്ചയായതോടെ പരിശോധിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രിമാർ വിശദീകരിച്ചു. പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അടക്കം രംഗത്തെത്തി.

Ammu
Next Story
Share it