Begin typing your search...
ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന
ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ചേലക്കാട് ചൂലിപ്പാടത്താണു കൃഷിയിടത്തിൽ രാത്രി ഏഴ് മണിയോടെ കാട്ടാനയിറങ്ങിയത്. തെങ്ങും കവുങ്ങും ഉൾപ്പെടെ കൃഷിനശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. കാടിറങ്ങി നാടുവിറപ്പിച്ച കൊമ്പനാന പി.ടി-7 കൂട്ടിലായതിന്റെ പിറ്റേന്നാണ് അടുത്ത കൊമ്പന്റെ വരവ്.
ധോണി മേഖലയെ വിറപ്പിച്ച പി.ടി-7 കൊമ്പൻ പിടിയിലായപ്പോൾ വനംമന്ത്രി എ.കെ.ശശീന്ദ്രൻ 'ധോണി' എന്നാണു പേരിട്ടത്. ഇതിനെ പരിശീലിപ്പിച്ചു കുങ്കിയാനയാക്കാനാണു തീരുമാനം. പാലക്കാട് ജില്ലയിലെ മലമ്പുഴ, മുണ്ടൂർ, ധോണി മേഖലയിൽ രണ്ടു വർഷത്തിലേറെയായി വ്യാപകമായി കൃഷി നശിപ്പിച്ചു നാട്ടുകാർക്കു പേടിസ്വപ്നമായിരുന്നു പി.ടി-7.
Next Story