Begin typing your search...

വടകരയിൽ നടന്നത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം ; വി.വസീഫ്

വടകരയിൽ നടന്നത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം ; വി.വസീഫ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വടകര വർഗ്ഗീയതയെ അതിജീവിക്കും എന്ന പേരിൽ ഡിവൈഎഫ്‌ഐ യൂത്ത് അലർട്ട് സംഘടിപ്പിക്കുമെന്ന് മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി വി വസീഫ്. ''വടകരയിൽ വർഗ്ഗീയമായി ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. യൂത്ത് കോൺഗ്രസ്സ് നേതൃത്വം വ്യാജ ഐ ഡി കാർഡുണ്ടാക്കിയ പോലെ വ്യാജ പ്രചാരണം നടത്തുകയായിരുന്നു. യൂത്ത് കോൺഗ്രസും ഷാഫിയും രാഹുലും എല്ലാം വ്യാജമാണല്ലോ. അതുപോലെയാണ് വ്യാജ പ്രചാരണങ്ങളും'' വസീഫ് പറഞ്ഞു.

മലപ്പുറത്ത് ലീഗ് എം എൽ എ മാർ ബൂത്തുകളിൽ കയറി വോട്ട് തേടുകയും സെൽഫി എടുക്കുകയും ചെയ്തു. പെരിന്തൽമണ്ണയിലെ ബൂത്തുകളിൽ നജീബ് കാന്തപുരം എം എൽ എ ബൂത്തുകളിൽ കയറി വോട്ടഭ്യർത്ഥിച്ചു. 85 , 86 ബൂത്തുകളിൽ കയറിയാണ് വോട്ടഭ്യർത്ഥിച്ചത്. ഇതു ചുണ്ടിക്കാട്ടി പരാതി നൽകും. തന്നെ കയ്യേറ്റം ചെയ്ത സ്ഥലത്ത് മഞ്ചേരി എം എൽ എ ഉണ്ടായിട്ടും തടയാൻ ശ്രമിച്ചില്ലെന്നും വി വസീഫ് ആരോപിച്ചു.

മേയർ ഡ്രൈവർ തർക്കത്തിൽ ആര്യ രാജേന്ദ്രന്റേത് സ്വാഭ്വാവിക പ്രതികരണമാണ്. എന്താണ് നടന്നത് എന്നറിഞ്ഞിട്ടും അവരെ ആക്രമിക്കുന്നത് ശരിയായ നടപടിയല്ല. ഇടതുപക്ഷമാണെങ്കിൽ വേട്ടയാടപ്പെടണം എന്ന സമീപനം മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും വി വസീഫ് പറഞ്ഞു.

WEB DESK
Next Story
Share it