Begin typing your search...
വയനാട് പുനരധിവാസം; ഭൂമി ഒരുമിച്ച് കിട്ടാനുള്ള പ്രശ്നമാണുള്ളതെന്ന് മന്ത്രി കെ രാജൻ
വയനാട് പുനരധിവാസത്തിൽ സർക്കാരിന് അമാന്തമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഭൂമി ഒരുമിച്ച് കിട്ടാനുള്ള പ്രശ്നമാണുള്ളതെന്നും മന്ത്രി അറിയിച്ചു. വീട് വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ മുഖ്യമന്ത്രി വിളിക്കുമെന്നും കെ രാജൻ പറഞ്ഞു.
എസ്ഡിആർഫിലെ തുക സംബന്ധിച്ച് കോടതി ഇടപെടലോടെ കണക്കുകൾ ബോധ്യമായെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്.
ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കടൽത്തീരങ്ങളിൽ ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
Next Story