Begin typing your search...

വയനാട്ടിൽ രാഹുലിന് ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്ക്

വയനാട്ടിൽ രാഹുലിന് ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാട്ടിൽ കടുത്ത മത്സരം നടന്നിട്ടും ഭൂരിപക്ഷമുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ടെണ്ണൽ രണ്ടാം മണിക്കൂറിലേക്ക് അടുക്കുമ്പോൾ രാഹുലിന്റെ ഭൂരിപക്ഷം 98628 കടന്നു. എൽഡിഎഫ് സ്ഥാനാർഥിയായ ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കടുത്ത പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്.

രാഹുൽ 2019ലെ ഭൂരിപക്ഷം മറികടക്കുമോയെന്നാണ് ഇനിയറിയേണ്ടത്. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച് രാഹുൽ കഴിഞ്ഞ പ്രാവശ്യത്തെ ഭൂരിപക്ഷത്തിനടുത്ത് എത്താൻ സാധ്യതയില്ല.

തന്റെ രണ്ടാമത്തെ മണ്ഡലമായ റായ്ബറേലിയിലും രാഹുൽഗാന്ധി ലീഡ് ചെയ്യുന്നുണ്ട്. രണ്ടിടത്തും ജയിച്ചാൽ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കുമോയെന്നാകും പുതിയ രാഷ്ട്രീയ ചർച്ച.

വയനാട്ടിൽ രാഹുൽ തുടരുമെന്നാണ് തിരഞ്ഞെടുപ്പിനു മുൻപ് യു‍ഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ രണ്ട് മണ്ഡലത്തിലും വിജയിച്ചാൽ വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തുമെന്നും അഭ്യൂഹമുണ്ട്.

WEB DESK
Next Story
Share it