Begin typing your search...

‌മുനമ്പം ഭൂമി കേസ്: മാധ്യമങ്ങൾക്ക് വിലക്ക്, നിർദേശം നൽകി രാജൻ തട്ടിൽ

‌മുനമ്പം ഭൂമി കേസ്: മാധ്യമങ്ങൾക്ക് വിലക്ക്, നിർദേശം നൽകി രാജൻ തട്ടിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസിലെ കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ നിർദേശം നൽകി. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെൻ്റിൻ്റെ അപ്പീൽ ട്രിബ്യൂണൽ വെള്ളിയാഴ്ച പരി​ഗണിക്കും. ഫറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ രണ്ട് ഹര്‍ജികള്‍ ട്രൈബ്യൂണല്‍ പരിഗണിക്കും. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നുള്ളതാണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ വാദം. 2019ല്‍ മുനമ്പം വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ വിധി, ഭൂമിയില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ രണ്ട് ഉത്തരവുകളും പിന്‍വലിക്കണമെന്നാണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ ഹര്‍ജികള്‍.

അതേസമയം, മുനമ്പത്തെ ഭൂമി ഫറൂഖ് കോളേജിന് ദാനം നല്‍കിയ ഭൂവുടമ സിദ്ദിഖ് സേഠിന്റെ മകനായ നസീര്‍ സേഠ് കേസില്‍ കക്ഷി ചേരാനായി ഹര്‍ജി നല്‍കിയിട്ടുണ്ട്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നുള്ള വാദത്തിന് ഈ കക്ഷിചേരല്‍ പിന്തുണ നല്‍കും.

WEB DESK
Next Story
Share it