Begin typing your search...

48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മണ്ണിനടിയില്‍പ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെത്തിച്ചു

48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മണ്ണിനടിയില്‍പ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെത്തിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളിൽനിന്ന് വെങ്ങാനൂർ സ്വദേശിയായ മഹാരാജന്‍റെ (55) മൃതദേഹം തിങ്കളാഴ്ച രാവിലെ 9.45 ഓടെയാണ് പുറത്തെത്തിച്ചത്.

ശനിയാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. എൻ.ഡി.ആർ.എഫ് സംഘം, അൻപതിലധികം അഗ്നിരക്ഷാസേനാംഗങ്ങൾ, 25-ലധികം പോലീസുകാർ, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കിണർനിർമാണത്തിൽ വൈദഗ്ധ്യമുള്ള 25-തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവർ രണ്ടുദിവസമായി രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. ഡെപ്യൂട്ടി കളക്ടറടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

മേൽമണ്ണു മാറ്റി കിണറിന്റെ അടിത്തട്ടിലെത്തി മഹാരാജനെ രക്ഷിക്കാൻ നിരവധി തവണയാണ്‌ രക്ഷാസംഘം ശ്രമിച്ചത്‌. എന്നാൽ, കിണറിന്റെ മുകൾഭാഗത്തുള്ള ഉറകൾ ഇളകിവീണ്‌ മണ്ണിടിഞ്ഞതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നതിനാൽ കിണറിനുള്ളിൽ വെള്ളക്കെട്ടുണ്ടായതും വെല്ലുവിളിയുയർത്തി.

രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി കിണറിനുള്ളിലേക്ക് വീണ 16-ലധികം ഉറകൾ പൊട്ടിച്ച് കരയിലെത്തിച്ചു. കിണറിനുള്ളിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്തു. ഞായറാഴ്ച പുലർച്ചെ അഞ്ചുവരെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മണ്ണുനീക്കിയത്. തുടർന്ന് വീണ്ടും കിണറ്റിൽ വെള്ളക്കെട്ടുണ്ടായി. രണ്ട് പമ്പ് സെറ്റുകൾ ഉപയോഗിച്ച് അഞ്ച് മണിക്കൂറോളം വെള്ളം പമ്പു ചെയ്തു നീക്കിയിരുന്നു.

WEB DESK
Next Story
Share it