Begin typing your search...

വിഴിഞ്ഞം തുറമുഖത്തോട് ചേര്‍ന്ന് വ്യാവസായിക ഇടനാഴി; 60,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും

വിഴിഞ്ഞം തുറമുഖത്തോട് ചേര്‍ന്ന് വ്യാവസായിക ഇടനാഴി; 60,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിലുള്ള വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് ധനമന്ത്രി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയിനര്‍ തുറമുഖമായി വിഴിഞ്ഞത്തിന് മാറാന്‍ സാധിക്കും. സമുദ്രഗതാഗതത്തിലെ 30-40 ശതമാനം ചരക്കുനീക്കം നടക്കുന്ന പാതയിലാണ് വിഴിഞ്ഞം പദ്ധതിയുള്ളത്.

വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുമുള്ള മേഖലയില്‍ വിപുലമായ വ്യവസായ വാണിജ്യ കേന്ദ്രം വികസിപ്പിക്കും. വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേശീയപാത 66ലെ നാവായിക്കുളം വരെ 66 കിലോമീറ്ററും തേക്കട മുതല്‍ മങ്കലപുരം വരെ നീളുന്ന 12 കിലോമീറ്റര്‍ വരെ നീളുന്ന റിങ് റോഡ് നിര്‍മിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി ഇത് മാറും. ഈ ഇടനാഴിയുടെ ചുറ്റുമായി വാണിജ്യകേന്ദ്രങ്ങളും വ്യാപരസ്ഥാപനങ്ങളും താമസസൗകര്യവും ഉള്‍പ്പെടെയുളള ശൃംഖല രൂപപ്പെടും. ഏകദേശം 5000 കോടി ചെലവ് വരുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തും.

വ്യാവസായി ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ജനങ്ങളെ കൂടി ഉള്‍പ്പെടുത്തി വ്യവസായ പാര്‍ക്കുകള്‍, ലോജിസ്റ്റിക് സെന്ററുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. സര്‍ക്കാര്‍, സ്വകാര്യ സംരംഭകര്‍ ഭൂമി ഉടമകള്‍ എന്നിവരുള്‍പ്പെടുന്ന വികസന പദ്ധതികള്‍ നടപ്പിലാക്കും. ലാന്റ് പൂളിങ് സംവിധാനവും പിപിപി വികസന മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി 60,000 കോടിയുടെ വികസന പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കും.

Elizabeth
Next Story
Share it