Begin typing your search...

തുടർച്ചയായി നിയമലംഘനം; റോബിൻ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി ഗതാഗത വകുപ്പ്

തുടർച്ചയായി നിയമലംഘനം; റോബിൻ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി ഗതാഗത വകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റോബിൻ ബസിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കി. തുടര്‍ച്ചയായ നിയമലംഘനം കണക്കിലെടുത്താണ് ഗതാഗത വകുപ്പിന്റെ നടപടി.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ബസ് എം.വി.ഡി. പിടിച്ചെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. തുടര്‍ന്ന്, ബസ് പത്തനംതിട്ട എ.ആര്‍. ക്യാമ്ബിലേക്ക് മാറ്റുകയായിരുന്നു.

മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബൻ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് വ്യക്തമാക്കിയത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാൻ കാരണം.

WEB DESK
Next Story
Share it