Begin typing your search...

'ആരോപണം സ്വപ്ന കെട്ടിച്ചമച്ചത്'; വിജേഷ് പിള്ളയെ ചോദ്യം ചെയ്ത് പ്രത്യേക സംഘം

ആരോപണം സ്വപ്ന കെട്ടിച്ചമച്ചത്; വിജേഷ് പിള്ളയെ ചോദ്യം ചെയ്ത് പ്രത്യേക സംഘം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്ന് വിജേഷ് പിള്ള. എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ല. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ല. ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ വിജേഷ് പിള്ളയെ ഇന്ന് പ്രത്യേക സംഘം ചോദ്യം ചെയ്തിരുന്നു.

സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തത്. കേസിൽ സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. എം വി ഗോവിന്ദൻ നിർദേശിച്ചതനുസരിച്ച് വിജേഷ് പിള്ള തനിക്ക് 30 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഇതിനെതിരെ സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി നൽകിയ പരാതിയിലാണ് ചോദ്യം ചെയ്തത്.

Ammu
Next Story
Share it