Begin typing your search...

'നെല്ല് വാങ്ങുന്നില്ല, ഒരാഴ്ചയായി കെട്ടിക്കിടക്കുന്നു; സർക്കാർ കർഷകരോട് ചെയ്യുന്ന പാതകം': കെ.സി വേണുഗോപാൽ

നെല്ല് വാങ്ങുന്നില്ല, ഒരാഴ്ചയായി കെട്ടിക്കിടക്കുന്നു; സർക്കാർ കർഷകരോട് ചെയ്യുന്ന പാതകം: കെ.സി വേണുഗോപാൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുന്നപ്രയിൽ കൊയ്തെടുത്ത നെല്ല് സർക്കാർ വാങ്ങുന്നില്ലെന്നും ഒരാഴ്ചയായി കെട്ടിക്കിടക്കുകയാണെന്നും കർഷകരുടെ സ്ഥിതി എന്താവുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണു പ്രതികരണം.

വാങ്ങിച്ച നെല്ലിനു വിലകൊടുക്കില്ല, കൊയ്തെടുത്ത നെല്ല് വാങ്ങില്ല, ഈ സർക്കാരിനു കർഷകരോടു താൽപര്യം വളരെ കുറവാണ്. സംസ്ഥാന സർക്കാരിനു ഹെലികോപ്റ്റർ വരെ വാങ്ങാനുള്ള കാശുണ്ട്. കർഷകരോട് ചെയ്യുന്ന പാതകമാണിത്. വളരെ നിരുത്തരവാദപരമായാണു സർക്കാർ പെരുമാറുന്നത്. ശക്തമായ പ്രക്ഷോഭത്തിലൂടെ കോൺഗ്രസ് ഇതിനെ നേരിടുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന കേരള പര്യടനത്തെക്കുറിച്ചും കെ.സി.വേണുഗോപാൽ വിമർശനം ഉയർത്തി. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ പോകുന്ന സമയത്താണോ ജനങ്ങളെ കാണാൻ പോവുന്നത്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കാര്യങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടു സർക്കാർ സ്വന്തം അജൻഡയുമായി പോവുകയാണെന്നും വേണുഗോപാൽ പറഞ്ഞു.

WEB DESK
Next Story
Share it