Begin typing your search...

ഉപതെരഞ്ഞെടുപ്പിൽ എസ്എൻഡിപിക്ക് പ്രത്യേക നിലപാടില്ല; പാലക്കാട് ഫലം പ്രവചനാതീതമെന്ന് വെള്ളാപ്പള്ളി നടേശൻ

ഉപതെരഞ്ഞെടുപ്പിൽ എസ്എൻഡിപിക്ക് പ്രത്യേക നിലപാടില്ല; പാലക്കാട് ഫലം പ്രവചനാതീതമെന്ന് വെള്ളാപ്പള്ളി നടേശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഫലം പ്രവചനാതീതമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലക്കാട് ഇ.ശ്രീധരൻ ഉണ്ടാക്കിയ മുന്നേറ്റം ഇപ്പോഴത്തെ സ്ഥാനാർത്ഥിക്ക് കിട്ടണമെന്നില്ല. ബിജെപിയിൽ ചില അപശബ്ദങ്ങളുണ്ട്. എസ്എൻഡിപിക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രത്യേക നിലപാടില്ല. വയനാട്ടിൽ പ്രിയങ്ക ഗാന്ധി ജയിക്കും. ചേലക്കര സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്.

ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ഇപ്പോൾ മുന്നിലുള്ളത്. പി.വി.അൻവറിനെ വിലകുറച്ച് കാണേണ്ട. പ്രചാരണത്തിൽ ജൂനിയർ ആർട്ടിസ്റ്റുകളും സീനിയർ ആർട്ടിസ്റ്റുകളും ഉണ്ടാകും. ഓരോ വോട്ടും നിർണായകമാണ്. ചെറിയ വോട്ടുകൾക്കാണ് പലപ്പോഴും പരാജയപെടാറുള്ളത്. എൻഎസ്എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാടുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.

WEB DESK
Next Story
Share it