Begin typing your search...

തെരുവുനായ നിയന്ത്രണത്തിലെ ഉറപ്പുകൾ ലംഘിച്ചു,നിഹാൽ നിഷാദിൻറെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് വിഡി സതീശൻ

തെരുവുനായ നിയന്ത്രണത്തിലെ ഉറപ്പുകൾ ലംഘിച്ചു,നിഹാൽ നിഷാദിൻറെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് വിഡി സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തിൽ പതിനൊന്ന് വയസുകാരൻ നിഹാൽ നൗഷാദ് മരിച്ചത് അങ്ങേയറ്റം വേദനാജനകമാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സർക്കാരാണ് ഈ മരണത്തിന്റെ ഉത്തരവാദികൾ. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം കണക്കുകൾ നിരത്തി പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. ഈ വിഷയം 2022 ഓഗസറ്റ് 30 ന് അടിയന്തരപ്രമേയമായി നിയമസഭയിൽ കൊണ്ടു വന്നപ്പോൾ, നടപടികൾ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്തത്.

തെരുവ് നായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് സർക്കാർ നിയമസഭയിലും പുറത്തും നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞില്ല. അതിന്റെ പരിണിത ഫലമാണ് നിഹാൽ നൗഷാദിന്റെ ജീവൻ നഷ്ടമാക്കിയത്. മുഴപ്പിലങ്ങാട് മാസങ്ങൾക്ക് മുൻപും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ട്. നാട്ടുകാർ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്നു. കുട്ടികളെ സ്‌കൂളിൽ വിടാൻ പോലും കഴിയുന്നില്ല.

ജനം ഭീതിയിൽ കഴിയുമ്പോഴും തെരുവ് നായകളെ പിടികൂടാനുള്ള പദ്ധതികൾ കോൾഡ് സ്റ്റോറേജിലാണ്. സംസ്ഥാനത്ത് പലയിടത്തും മാലിന്യ നീക്കം നിലച്ചതും തെരുവ് നായ്ക്കൾ വ്യാപകമാകാൻ കാരണമായി. മൂന്ന് വർഷമായി നായ്ക്കളെ സ്റ്റെർലൈസ് ചെയ്യുന്നില്ല. വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽ എ.ബി.സി പദ്ധതിയും നിശ്ചലമായി. തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടെടുത്ത് ഇതൊന്നും ചെയ്യാനാകില്ല. പിടികൂടുന്ന നായകളെ സംരക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പിനും കഴിയുന്നില്ല. മാലിന്യ നിർമ്മാർജന പദ്ധതികളും എ.ബി.സി പ്രോഗ്രാമും നടപ്പാക്കുന്നതിലും ഗുണനിലവാരമുള്ള വാക്‌സിൻ വിതരണം ചെയ്യുന്നതിലും ഗുരുതരമായ അലംഭാവമാണ് സർക്കാർ കാട്ടുന്നത്. ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ജനങ്ങൾക്ക് വഴി നടക്കാനാകാത്തഅവസ്ഥയുണ്ടാകുമെന്ന് ഭരണകൂടം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു

WEB DESK
Next Story
Share it