Begin typing your search...

ജസ്റ്റീസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കരുത്; ഗവർണർക്ക് കത്തുമായി പ്രതിപക്ഷ നേതാവ്

ജസ്റ്റീസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കരുത്; ഗവർണർക്ക് കത്തുമായി പ്രതിപക്ഷ നേതാവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കണമെന്ന സർക്കാരിൻറെ ശുപാർശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഗവർണർക്ക് കത്ത് നൽകി. പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ എസ്. മണികുമാറിന് കഴിയുമോയെന്ന ആശങ്കയും കത്തിൽ ചൂണ്ടികാട്ടുന്നു. മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തെരഞ്ഞെടുക്കുന്ന സമതിയിലും എസ്. മണികുമാറിനെ നിയമിക്കുന്നതിനെതിരായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.

മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി മണികുമാറിൻറെ പേര് മാത്രമാണ് സമിതി യോഗത്തിൽ സർക്കാർ നിർദേശിച്ചത്. ഏകപക്ഷീയമായി ഒരു പേര് അടിച്ചേൽപ്പിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും ദുരൂഹവുമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.

WEB DESK
Next Story
Share it