Begin typing your search...

'അപ്പീൽ പോകുന്നതുകൊണ്ട് കാര്യമില്ല, സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതാർഹം'; വി ഡി സതീശൻ

അപ്പീൽ പോകുന്നതുകൊണ്ട് കാര്യമില്ല, സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതാർഹം; വി ഡി സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വധശ്രമക്കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്. കോൺഗ്രസ് നിലപാട് ശരിവെക്കുന്നതാണ് ഹൈക്കോടതി വിധി. എം വി രാഘവനെയും ആ കേസിൽ പെടുത്താൻ ശ്രമിച്ചു, അത് തെറ്റായിരുന്നു.

കോൺഗ്രസ് നേതാക്കളെ പ്രതികളാക്കാനുള്ള സിപിഎമ്മിൻറെ ഗൂഢാലോചന ആയിരുന്നു കേസിന് പിന്നിൽ. അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല. പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എങ്കിൽ ഇടത് സർക്കാരിനേയും പിണറായി വിജയനെയുമായിരിക്കും ഇ പി ജയരാജൻ കുറ്റപ്പെടുത്തുന്നതെന്നും സതീശൻ പറഞ്ഞു

WEB DESK
Next Story
Share it