Begin typing your search...
സർക്കാരും ഗവർണറും തമ്മിൽ അഡ്ജസ്റ്റ്‌മെൻറ്, ചിന്തയുടെ പിഎച്ച്ഡി വിവാദം ഗുരുതരം; വി ഡി സതീശൻ
ഗവർണർ വിഷയത്തിൽ പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞെന്ന് വി ഡി സതീശൻ. സർക്കാരും ഗവർണറും തമ്മിൽ അഡ്ജസ്റ്റ്‌മെന്റാണ്. കേരളത്തിലെ സി പി എമ്മും ഡൽഹിയിലെ സംഘപരിവാറിനും ഇടയിൽ ഇടനിലക്കാരുണ്ട്. ഇവർ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ പ്രതിരോധത്തിലാകുമ്പോൾ ഗവർണർ വിവാദമുണ്ടാക്കി രക്ഷിക്കും കേരളത്തിൽ ഭരണ സ്തംഭനമെന്ന് ഗണേഷ് കുമാർ പറഞ്ഞത് ശരിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചിന്ത ജെറോമിൻറെ പി എച്ച് ഡി വിവാദത്തിൽ രാഷ്ട്രീയ മാനം നൽകേണ്ടതില്ല. അത് സിപിഎമ്മും സർവകലാശാലയും പരിശോധിക്കട്ടെ. ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story