Begin typing your search...

'തലസ്ഥാനം മാറ്റണമെന്ന ആവശ്യം കോൺഗ്രസിനില്ല, 'ഹൈബിയെ അതൃപ്തി അറിയിച്ചു'; ബിൽ പിൻവലിക്കാനും ആവശ്യപ്പെട്ടെന്ന് വി.ഡി.സതീശൻ

തലസ്ഥാനം മാറ്റണമെന്ന ആവശ്യം കോൺഗ്രസിനില്ല, ഹൈബിയെ അതൃപ്തി അറിയിച്ചു; ബിൽ പിൻവലിക്കാനും ആവശ്യപ്പെട്ടെന്ന് വി.ഡി.സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം കോൺഗ്രസിനില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടിയോട് ആലോചിക്കാതെ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതിൽ ഹൈബിയെ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ഹൈബിയുടേത് കോൺഗ്രസ് നിലപാടല്ല. ഇനി ഹൈബി അതുമായി മുന്നോട്ടുപോകില്ല. ബിൽ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചയും ഇവിടെ അവസാനിപ്പിക്കുന്നുവെന്നും സതീശൻ പറഞ്ഞു.

'എനിക്ക് ഏറ്റവും വാൽസല്യമുള്ള എന്റെ കൊച്ചനുജനാണ് ഹൈബി ഈഡൻ. ഈ സംഭവം അറിഞ്ഞപ്പോൾത്തന്നെ ഞാൻ അദ്ദേഹത്തെ നേരിട്ടു വിളിച്ച് അതിലുള്ള അസംതൃപ്തി അറിയിച്ചിട്ടുണ്ട്. അത് കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ല. സ്വകാര്യ ബില്ലാണ് അദ്ദേഹം കൊണ്ടുവന്നിരിക്കുന്നത്. ആ ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അതിൻമേൽ ഒരു വിവാദത്തിന്റെയും ആവശ്യമില്ല. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്ന് ആവശ്യം ഉയരാറുണ്ട്. അതുപോലെയാണ് അദ്ദേഹം ഇക്കാര്യവും ഉന്നയിച്ചത്. അത് ശരിയായ നടപടിയാണെന്ന് പാർട്ടി കരുതുന്നില്ല.'

''ഞാനും കൊച്ചിക്കാരനാണ്. പക്ഷേ, കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ആവശ്യം കോൺഗ്രസ് പാർട്ടിക്കില്ല. തിരുവനന്തപുരം നല്ല സ്ഥലമാണ്. കൊച്ചിയിൽ സ്ഥലമൊന്നുമില്ല. തലസ്ഥാനം ഉണ്ടാക്കാൻ ഇവിടെ ഇടവുമില്ല. ഇപ്പോൾത്തന്നെ കൊച്ചി ശ്വാസംമുട്ടിയാണ് നിൽക്കുന്നത്. അതിനുള്ള സംവിധാനമൊന്നും കൊച്ചിയിലില്ല. കൊച്ചി ഒരു ചെറിയ സ്ഥലമാണ്. കൊച്ചിക്ക് മറ്റു ചില പ്രത്യേകതകളുണ്ട്. കൊച്ചി കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമാണ്. ഏറ്റവും കൂടുതൽ നികുതി സർക്കാരിനു നൽകുന്ന സ്ഥലമാണ്. തലസ്ഥാനം അവിടെത്തന്നെ ഇരിക്കട്ടെ. തൽക്കാലം ഈ വിവാദം ഇവിടെ അവസാനിക്കട്ടെ.' സതീശൻ പറഞ്ഞു.

WEB DESK
Next Story
Share it