Begin typing your search...
ടി.പി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകിയാൽ മുഖ്യനും മന്ത്രിമാർക്കും പുറത്തിറങ്ങാനാകില്ല; ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിഡി സതീശൻ
ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകിയാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങാനാകാത്തവിധം പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടി.പി കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കാനുള്ള നീക്കം സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ടി.പി. കേസിൽ ഒരു വിട്ടുവീഴ്ചയും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ വി.ഡി സതീശൻ, സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അതിനെ എതിർക്കുമെന്നും പറഞ്ഞു. സഭയിൽ മുഖ്യമന്ത്രി പറയേണ്ട മറുപടിയാണ് സ്പീക്കർ പറഞ്ഞതെന്നും ശിക്ഷായിളവ് സംബന്ധിച്ച് ഇനി ചർച്ചയില്ലെന്നും സതീശൻ വ്യക്തമാക്കി.
Next Story