Begin typing your search...

സർക്കാരും ഗവർണറും തമ്മിലുള്ള വ്യാജ ഏറ്റുമുട്ടൽ, ഒത്തുകളി; വി ഡി സതീശൻ

സർക്കാരും ഗവർണറും തമ്മിലുള്ള വ്യാജ ഏറ്റുമുട്ടൽ, ഒത്തുകളി; വി ഡി സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 'ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല. ഇത് വ്യാജ ഏറ്റുമുട്ടൽ. സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ. ലൈംഗീക ആരോപണം, പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഉണ്ട്. ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുന്നു. ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയത്.' ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

'അർഹിക്കുന്ന അവജ്ഞയോടെ ഗവർണറുടെ ആവശ്യം തള്ളണം. ലാവലിൻ കേസ് പല തവണ മാറ്റി വച്ചു. സ്വപ്നയുടെ ആരോപണങ്ങൾ ഗൗനിക്കണ്ട എന്നാണ് സി പി എം നിലപാട്. സോളാറിൽ ഒരു നിലപാട് സ്വപ്നയുടെ കാര്യത്തിൽ മറ്റൊരു നിലപാട്. പ്രതിപക്ഷം ആരുടെ ഒപ്പം എന്ന ചോദ്യം വേണ്ട. വിഷയാധിഷ്ഠിതം ആണ് നിലപാട്. ഗവർണറുടെയും സർക്കാരിന്റെയും കൂട്ട് കച്ചവടമാണ്. ഗവർണർക്ക് ആഗ്രഹം ലൈം ലൈറ്റിൽ നിൽക്കാൻ.' വി ഡി സതീശൻ പറഞ്ഞു.

Ammu
Next Story
Share it