Begin typing your search...
വന്ദേഭാരതിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ്; മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
വന്ദേ ഭാരത് ട്രെയിനിന് രണ്ടു സ്റ്റോപ്പുകൾ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് തിരൂരും പത്തനംതിട്ടയിൽ തിരുവല്ലയിലും സ്റ്റോപ്പ് വേണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ ട്രെയിൻ യാത്രക്കാരുടെ ആവശ്യം പരിഗണിക്കണമെന്നും ആവശ്യമുണ്ട്.
കേരളത്തിൻ്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ വ്യക്തമാക്കുന്നുണ്ട്. തിരുവല്ല , തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് ദിവസേന വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. അതുകൊണ്ട് റെയിൽവെക്ക് വരുമാനം വർധിക്കാൻ വേണ്ടി ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Next Story