Begin typing your search...

രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക്; ഉദ്ഘാടനം ഓൺലൈനിൽ ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും

രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക്; ഉദ്ഘാടനം  ഓൺലൈനിൽ ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20631/20632) മംഗളൂരുവിലേക്ക് നീട്ടി. ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി ഓൺലൈനിൽ നിർവഹിക്കും. ഉദ്ഘാടനത്തിനുശേഷം രാവിലെ 9.15-ന് മംഗളൂരുവിൽനിന്ന് വന്ദേഭാരത് പ്രത്യേക വണ്ടിയായി ഓടും. എട്ടു കോച്ചുകളുണ്ട്.

വന്ദേഭാരത് നിർത്തുന്ന എല്ലാ സ്റ്റേഷനിലും നിർത്തും. മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് വിദ്യാർഥികളും കയറും. സ്വീകരണവും ഉണ്ട്. ചൊവ്വാഴ്ച കാസർകോട്-തിരുവനന്തപുരം സാധാരണ സർവീസ് ഇല്ലാത്തതിനാൽ വണ്ടി ഓടില്ല.

നിലവിൽ തിങ്കളാഴ്ചയും (തിരുവനന്തപുരം-കാസർകോട്), ചൊവ്വാഴ്ചയും (കാസർകോട്-തിരുവനന്തപുരം) ഓടാറില്ല. മുൻകൂട്ടി ബുക്ക് ചെയ്തവരുള്ളതിനാൽ ജൂലായ് നാലുവരെ ആഴ്ചയിൽ എല്ലാ ദിവസവും വന്ദേഭാരത് ഓടും. ജൂലായ് അഞ്ചുമുതൽ ആഴ്ചയിൽ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഓടും.

നിലവിൽ രാവിലെ ഏഴിനാണ് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. ഇനി രാവിലെ 6.25-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. ഉച്ചക്ക് 3.05-ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. രാത്രി 11.45-ന് കാസർകോട്ടെത്തും. 12.40-ന് മംഗളൂരുവിൽ യാത്ര അവസാനിപ്പിക്കും.

WEB DESK
Next Story
Share it