Begin typing your search...

വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച രാവിലെ എട്ടുമുതലാണ് ബുക്കിങ് ആരംഭിച്ചത്. 25-ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരതിന്റെ തിരുവനന്തപുരത്തുനിന്നുള്ള സാധാരണ സർവീസ് ആരംഭിക്കുന്നത് 28-നാണ്. കാസർകോടുനിന്നുള്ള സർവീസ് 26-ന് ആരംഭിക്കും.

തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് എ.സി. ചെയർകാറിന് 1,590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാറിന് 2,880 രൂപയാവും. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് എ.സി. ചെയർകാറിൽ 1,520 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2,815 രൂപയുമാണ് നിരക്ക്.

ചെയർകാറിൽ 914 സീറ്റും എക്സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുമാണ് ഉള്ളത്. ഐ.ആർ.സി.ടി.സി. വെബ്സൈറ്റ്, മൊബൈൽ ആപ്പ് വഴിയും സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ടിക്കറ്റ് നിരക്ക്

തിരുവനന്തപുരത്ത് നിന്ന് (ചെയർകാർ, എക്സിക്യൂട്ടീവ് ചെയർകാർ)

കൊല്ലം- 435, 820

കോട്ടയം- 555, 1075

എറണാകുളം ടൗൺ- 765, 1420

തൃശൂർ- 880, 1650

ഷൊർണൂർ- 950, 1775

കോഴിക്കോട്- 1090, 2060

കണ്ണൂർ- 1260, 2415

കാസർകോട്- 1590, 2880

കാസർകോട് നിന്ന് (ചെയർകാർ, എക്സിക്യൂട്ടീവ് ചെയർകാർ)

കണ്ണൂർ- 445, 840

കോഴിക്കോട്- 625, 1195

ഷൊർണൂർ- 775, 1510

തൃശൂർ- 825, 1600

എറണാകുളം- 940, 1835

കോട്ടയം- 1250, 2270

കൊല്ലം- 1435, 2645

തിരുവനന്തപുരം- 1520, 2815

WEB DESK
Next Story
Share it