Begin typing your search...

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നു;എല്ലാ ജില്ലകളിലും ഇടിവ്; മന്ത്രി വി. ശിവൻകുട്ടി

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നു;എല്ലാ ജില്ലകളിലും ഇടിവ്; മന്ത്രി വി. ശിവൻകുട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം ഈ വർഷവും കുറഞ്ഞു. ഈ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ 10,164 കുട്ടികൾ കുറഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. രണ്ടുമുതൽ പത്തുവരെ ക്ലാസുകളിൽ പുതുതായി 42,059 കുട്ടികൾ പ്രവേശനം നേടിയെന്നും മന്ത്രി അറിയിച്ചു. 2023-24 അക്കാദമിക് വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലായി ആകെ കുട്ടികളുടെ എണ്ണം 37,46,647 ആണ്. ഇതിൽ സർക്കാർ - എയ്ഡഡ് സ്‌കൂളുകളിൽ മാത്രം 34,04,724 കുട്ടികളാണുള്ളത്.

കുട്ടികളുടെ ആകെ എണ്ണം ഏറ്റവും കൂടുതൽ മലപ്പുറം (20.73%) ജില്ലയിലും ഏറ്റവും കുറവ് (2.21%) പത്തനംതിട്ട ജില്ലയിലുമാണ്. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തിൽ മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ മേഖലയിൽ കോട്ടയം, എറണാകുളം ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും കുറവാണ്. സർക്കാർ എയ്ഡഡ് മേഖലയിൽ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവുണ്ട്. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളിൽ 56% (20,96,846) പേർ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും 44% (16,49,801) പേർ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണെന്നും മന്ത്രി അറിയിച്ചു

പുതുതായി പ്രവേശനം നേടിയ ക്ലാസുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ (17,011) എട്ടാം ക്ലാസിലാണ്. അഞ്ചാം ക്ലാസിൽ 15,529 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം സർക്കാർ-എയ്ഡഡ്-അൺഎയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399 ആയിരുന്നു. കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസിൽ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു. അതായത് പുതുതായി ഈ വർഷം 1,27,539 കുട്ടികൾ കൂടുതൽ വന്നാൽ മാത്രമേ ആകെ കുട്ടികളുടെ എണ്ണം വർധിക്കൂ. ഇങ്ങനെ പരിഗണിക്കുമ്പോൾ പുതുതായി 2 മുതൽ 10 വരെ 42,059 കുട്ടികൾ പുതുതായി ഈ വർഷം വന്നതായി കാണാം. സർക്കാർ-എയ്ഡഡ്-അൺഎയ്ഡഡ് മേഖലകളിൽ 2022-23-ൽ പ്രവേശനം നേടിയത് മൊത്തം 38,33,399 കുട്ടികളായിരുന്നു. കുട്ടികളുടെ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച് ഈ വർഷത്തെ തസ്തിക നിർണയ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

WEB DESK
Next Story
Share it