Begin typing your search...

'രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്'; വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടത്: വി.മുരളീധരന്‍

രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്; വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടത്: വി.മുരളീധരന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാട്ടില്‍ മൂന്ന് പേരെ കാട്ടാന ചവിട്ടിക്കൊന്നിട്ടും എംപി മണ്ഡലം സന്ദര്‍ശിക്കാന്‍ വൈകിയതിനെ അപലപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടത്.വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയൻ സർക്കാർ ജനാധിപത്യവിരുദ്ധ നടപടികളെടുക്കുന്നു.

വനംവകുപ്പ് വാച്ചർക്ക് മതിയായ ചികിത്സാ നൽകിയില്ലെന്ന് കുടുംബം പറയുന്നു.ആനയുടെ ചവിട്ടേറ്റയാളെ മെഡിക്കൽ കോളജുകൾ തമ്മിൽ മാറേണ്ടി വരുന്നത് കേട്ടുകേൾവിയില്ലാത്തതാണ്.മാനന്തവാടി മെഡിക്കൽ കോളേജ് പേരിനുമാത്രമാണ്. ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം ആശുപത്രി മെഡിക്കല്‍ കോളേജാകില്ല.താലൂക്ക് ആശുപത്രിയുടെ മുന്നിലാണ് മെഡിക്കൽ കോളേജ് എന്ന പേര് വച്ചത്.

വന്യമൃഗശല്യങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ മതിയായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിന്‍റെ മാർഗ്ഗനിർദേശങ്ങൾ ഉണ്ട്.വനംമന്ത്രി ടിവി കണ്ടു രസിക്കുകയല്ല വേണ്ടത്.എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിയെ പിണറായി വിജയൻ സംരക്ഷിക്കുന്നത്.മുഖ്യമന്ത്രി ഇന്ന് കോഴിക്കോടുണ്ട്.മുഖം മിനുക്കാൻ പിആര്‍ എക്സർസൈസ്സാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മനുഷ്യ– വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളില്‍ ഒരുക്കേണ്ട ചികിത്സാ സൗകര്യങ്ങള്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വയനാട്ടില്‍ പാലിക്കപ്പെട്ടില്ലെന്നു മുരളീധരന്‍ പറഞ്ഞു. മാനന്തവാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ മെഡിക്കൽ കോളജ് എന്ന് ബോർഡ് തൂക്കിയാൽ ചികിത്സ ലഭ്യമാകില്ല. കേന്ദ്രനിർദേശങ്ങൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നു പിണറായി വിജയൻ ജനത്തോടു വിശദീകരിക്കണം. കേരളത്തിലെ തന്നെ നാഷനല്‍ പാര്‍ക്കുകളില്‍നിന്ന് വന്യജീവികള്‍ ഇങ്ങനെ കൂട്ടത്തോടെ നാട്ടില്‍ ഇറങ്ങുന്നില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

ലക്ഷങ്ങൾ മുടക്കി കോഴിക്കോട് മുഖാമുഖം എന്ന പേരിൽ പിആർ എക്സൈസ് നടത്തുന്ന പിണറായി വിജയൻ വയനാട്ടിലെത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഗുരുതരമായ സാഹചര്യത്തില്‍പ്പോലും സര്‍വകക്ഷിയോഗത്തിനെത്താതിരുന്ന വനംമന്ത്രിയെ പുറത്താക്കണം. കോഴിക്കോട് ഗസ്റ്റ്ഹൗസിൽ ഇരുന്ന് ടിവി കാണുകയല്ല എ.കെ. ശശീന്ദ്രന്‍ ചെയ്യേണ്ടത്. ഇത്രയും കഴിവുകെട്ട മന്ത്രിയെ പിണറായി വിജയൻ എന്തിനാണു സംരക്ഷിക്കുന്നതെന്ന് മനസിലാകുന്നില്ല.

എന്തുകൊണ്ട് വയനാട് മെഡിക്കല്‍ കോളജ് പൂര്‍ണ സജ്ജമായില്ലെന്നു വിനോദസഞ്ചാരത്തിനെന്ന പോലെ എത്തിയ എംപിയും വിശദീകരിക്കണമെന്നു മുരളീധരന്‍ ആവശ്യപ്പെട്ടു. ഹ്രസ്വസന്ദര്‍ശനത്തിനു മണ്ഡലത്തിലെത്തിയ എംപി ജീപ്പിന്‍റെ ബോണറ്റിൽ കയറി കലാപരിപാടി നടത്തിയിട്ടു കാര്യമില്ല. വയനാടിനു വേണ്ടി രാഹുൽ ഗാന്ധി എന്താണ് ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുന്ന പിണറായിയും വിജയനും കൂട്ടരും കേന്ദ്രസർക്കാർ നല്‍കുന്ന നിർദേശങ്ങൾ പാലിക്കുക മാത്രം ചെയ്താൽ വന്യമൃഗപ്രശ്നം കുറയ്ക്കാനാവുമെന്നും വി.മുരളീധരൻ പ്രതികരിച്ചു.

WEB DESK
Next Story
Share it