Begin typing your search...
മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതി വരും; സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; സതീശൻ
മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വലിയ അഴിമതിക്കഥകൾ വൈകാതെ പുറത്തുവരുമെന്ന് സതീശൻ പറഞ്ഞു. ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. ധൂർത്തുകൊണ്ട് കേരളത്തെ തകർത്ത മുഖ്യമന്ത്രിക്കും സർക്കാരിനും രണ്ടാം വാർഷികത്തിൽ പാസ് മാർക്ക് പോലും നൽകില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ദയനീയമായ പരാജയമാണ് രണ്ടാം പിണറായി സർക്കാരെന്ന് വി ഡി സതീശൻ വിമർശിച്ചു. രൂക്ഷമായി വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കിടപ്പാടങ്ങൾ ജപ്തി ചെയ്യപ്പെട്ടത്. എന്നിട്ടും സർക്കാർ ജനങ്ങളുടെ തലയിൽ ആയിരക്കണത്തിന് കോടി രൂപയുടെ നികുതി ഭാരം കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് പേടി കൊണ്ടാണെന്നും വി ഡി സതീശൻ ആരോപിച്ചു.
Next Story