Begin typing your search...

ദിവസം 1.75 രൂപ മാത്രം, മാലിന്യ സംസ്‌കരണം നടപ്പാക്കാൻ യൂസർഫീ കൂടിയേ തീരു; എം ബി രാജേഷ്

ദിവസം 1.75 രൂപ മാത്രം, മാലിന്യ സംസ്‌കരണം നടപ്പാക്കാൻ യൂസർഫീ കൂടിയേ തീരു; എം ബി രാജേഷ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാലിന്യ സംസ്‌കരണം നടപ്പാക്കാൻ യൂസർഫീ കൂടിയേ തീരുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. യൂസർഫീ ഇല്ലാതെ മാലിന്യശേഖരണം നടത്താനാകില്ല. ദിവസം 1.75 രൂപയാണ് യൂസർഫീ ആയി ഈടാക്കുന്നത്. തുച്ഛമായ ഈ തുകയെ എതിർക്കുന്നത് നല്ല പ്രവണതയല്ലെന്നും എം ബി രാജേഷ് പറഞ്ഞു. എല്ലാ വീടുകളും സ്ഥാപനങ്ങളും യൂസർഫീ നൽകണം. ഇക്കാര്യത്തിൽ സമഗ്ര നിയമനിർമ്മാണത്തിന് സർക്കാർ ആലോചിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 2026 ഓടെ കേരളം സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അവ കൈവരിക്കുന്നതിനുള്ള കർമപദ്ധതി സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. വളരെ നിർണായകമായ ഇടപെടലുകൾ സർക്കാർ നടത്തിയിട്ടുണ്ട്. ഇതിന്റെ നേട്ടമാണ് ഗ്രീൻ ട്രൈബ്യൂണൽ മറ്റു സംസ്ഥാനങ്ങൾക്ക് പിഴ ചുമത്തിയപ്പോൾ കേരളത്തിന് പിഴ ചുമത്താതിരുന്നത്. 28800 കോടി രൂപയാണ് മറ്റു സംസ്ഥാനങ്ങൾക്ക് ട്രൈബ്യൂണൽ പിഴ ചുമത്തിയിരുന്നത്.

മാലിന്യ സംസ്‌കരണ രംഗത്തെ കേരളത്തിന്റെ പ്രവർത്തനങ്ങളെ ട്രൈബ്യൂണൽ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ആറു മാസത്തിന് ശേഷം വീണ്ടും ട്രൈബ്യൂണൽ ഇക്കാര്യം വീണ്ടും വിലയിരുത്തും. അതുകൊണ്ടു തന്നെ അടുത്ത ആറുമാസത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനത്തിലാണ് സർക്കാർ. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ നിർണായക ചുവടുവെപ്പിന് കൊച്ചി വേദിയാകുകയാണ്.

ഫെബ്രുവരി നാലു മുതൽ ആറുവരെ കൊച്ചി മറൈൻ ഡ്രൈവിൽ ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജി 2023 സംഘടിപ്പിക്കും. ശുചിത്വ മിഷനാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നൂതനആശയങ്ങൾ, വിജയിച്ച ആശയങ്ങൾ തുടങ്ങിയവ എക്‌സ്‌പോയിൽ പരിചയപ്പെടുത്തും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഈ രംഗത്തെ പ്രധാന ഏജൻസികളും വിദഗ്ധരും മേളയിൽ പങ്കെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ചുരുങ്ങിയത് പത്തു ജനപ്രതിനിധികളെങ്കിലും എക്‌സ്‌പോയിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Ammu
Next Story
Share it