Begin typing your search...

പ്രധാനമന്ത്രിക്ക് വധഭീഷണി; അന്വേഷണമാരംഭിച്ച് സൈബർ ക്രൈം വിഭാ​ഗം

പ്രധാനമന്ത്രിക്ക് വധഭീഷണി; അന്വേഷണമാരംഭിച്ച് സൈബർ ക്രൈം വിഭാ​ഗം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് ചെന്നൈയിലെ എൻഐഎ ഓഫീസിലേക്ക് അജ്ഞാത സന്ദേശമെത്തിയത്. മധ്യപ്രദേശിൽ നിന്നാണ് സന്ദേശമെത്തിയതെന്നാണ് സൂചന പുറത്തുവരുന്നത്.

ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാ​ഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 9.30നാണ് പുരസവാക്കത്തെ എൻ.ഐ.എ ഓഫിസിൽ ഹിന്ദിയിലുള്ള അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഫോൺ സന്ദേശം മധ്യപ്രദേശിൽ നിന്നാണെന്ന് മനസിലായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

WEB DESK
Next Story
Share it