Begin typing your search...

ഏകീകൃത കുർബാന: സർക്കുലർ വായിക്കുന്നതിനെ ചൊല്ലി വിശ്വാസികൾ തമ്മിൽ തർക്കം, കത്തിച്ചും പ്രതിഷേധം

ഏകീകൃത കുർബാന: സർക്കുലർ വായിക്കുന്നതിനെ ചൊല്ലി വിശ്വാസികൾ തമ്മിൽ തർക്കം, കത്തിച്ചും പ്രതിഷേധം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന വിഷയത്തിൽ ഇടപ്പള്ളി പള്ളിയിൽ സർക്കുലർ വായിക്കുന്നതിനെ ചൊല്ലി രണ്ട് വിഭാ​ഗം വിശ്വാസികൾ തമ്മിൽ വാക്കുതർക്കം. സർക്കുലർ വായിക്കുമെന്ന് ഔദ്യോ​ഗിക വിഭാ​ഗത്തെ പിന്തുണക്കുന്നവർ‌ വ്യക്തമാക്കി. അതേ സമയം ഈ നിലപാടിനെ കൂക്കിവിളിച്ചാണ് വിമതവിഭാ​ഗം പ്രതികരിച്ചത്. ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോനക്ക് പള്ളിക്ക് മുന്നിൽ സഭ വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് സഭ ഇറക്കിയിരിക്കുന്ന സർക്കുലർ അതിരൂപത തലത്തിൽ ഔദോഗിക മായി വായിച്ച് വിശ്വാസികളെകേൾപ്പിക്കുകയും വിശ്വാസികൾക്ക് സർക്കുലർ വിതരണം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു. ഇതിനെചൊല്ലിയാണ് തർക്കം രൂക്ഷമായിരിക്കുന്നത്.

എളംകുളം പള്ളിയില്‍ സര്‍ക്കുലര്‍ കീറി ചവറ്റുകുട്ടയില്‍ എറിഞ്ഞു. തൃപ്പൂണിത്തുറ ഫൊറോന പള്ളിയിലും പുതിയകാവ് പള്ളിയിലും സര്‍ക്കുലര്‍ കത്തിച്ചു.

WEB DESK
Next Story
Share it