Begin typing your search...

ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ പ്രതിഷേധം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ പ്രതിഷേധം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബാർ കോഴ ആരോപണത്തിലെ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും, അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യം തള്ളിയതിലും പ്രതിഷേധിച്ച് പ്രതിപക്ഷം. സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ സ്പീക്കർ സഭാ നടപടികൾ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു.

വിഎസ് അച്യുതാനന്ദൻ എന്തൊക്കെ മോശമായ കാര്യങ്ങളാണ് സഭയിൽ കെഎം മാണിക്ക് എതിരെ അന്ന് സഭയിൽ ഉപയോഗിച്ചതെന്ന് വിഡി സതീശൻ ചോദിച്ചു. ജനങ്ങളാണ് കുരുക്കുമായി നടക്കുന്നത്, പ്രതിപക്ഷം അല്ലെന്നും അദ്ദേഹം പറഞ്ഞു .

അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തു അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ട് എന്ന പ്രതീതി ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി നൽകിയ പരാതിയിൽ ഇപ്പോൾ ഒരു അന്വേഷണം നടക്കുകയാണ്. ക്രൈം ബ്രാഞ്ച് അന്വേഷണം ശക്തമായി നടക്കും .അത് തടസ്സപ്പെടുത്തൽ ആണോ ഉദ്ദേശ്യമെന്നും അദ്ദേഹം ചോദിച്ചു. പ്രതി തന്നെ വാദി ആകുന്നു വെന്നും മുഖ്യമന്ത്രിയുടെ മറുപടി സ്വീകാര്യം അല്ലെന്നും ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കർ സഭ നടപടികൾ പൂർത്തിയാക്കിയതോടെ ബാനറുകളുമായി പ്രതിപക്ഷം സഭ വിട്ടിറങ്ങി

WEB DESK
Next Story
Share it