Begin typing your search...

 സഹോദരിമാരെ കടത്തികൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

 സഹോദരിമാരെ കടത്തികൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശര്മിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.പെണ്‍കുട്ടികളെ ബൈക്കില്‍ കടത്തികൊണ്ടുപോയി ബെംഗളൂരുവിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

കൊടുങ്ങല്ലൂര്‍ സ്വദേശികളായ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരാണ് പീഡിപ്പിക്കപ്പെട്ടത്. വണ്ടൂരില്‍ ബന്ധുവീട്ടില്‍ താമസിക്കാനായി എത്തിയ കുട്ടികളെ ഈ മാസം 16നാണ് കാണാതാകുന്നത്. തുടര്‍ന്ന് മാതൃസഹോദരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് വണ്ടൂര്‍ എസ്‌ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തില്‍ മൊബൈല്‍ഫോണ്‍ കേന്ദ്രിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. പെണ്‍കുട്ടികളുമായി സോഷ്യല്‍ മീഡിയ വഴിയാണ് യുവാക്കള്‍ അടുപ്പത്തിലായത്. കുട്ടികളെ ബെംഗളൂരുവില്‍ എത്തിച്ച് വീട് സംഘടിപ്പിച്ച് ഒരു ദിവസം തങ്ങി. അവിടെ വച്ചാണ് പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ചത്.

WEB DESK
Next Story
Share it