Begin typing your search...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി; രോഗിയും ഒപ്പമുണ്ടായിരുന്ന ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കിയതിനെ തുടർന്ന് രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്. ലിഫ്റ്റ് ഉളളിൽ നിന്നും തുറക്കാൻ കഴിയാതാകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ലിഫ്റ്റ് വീണ്ടും കേടായത്. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളമാണ് രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നത്. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ചാണ് ജീവനക്കാരെത്തി ഇരുവരെയും പുറത്തേക്ക് എത്തിച്ചത്.
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ കുരുങ്ങിയ രോഗിയെ ഇന്നലെയാണ് കണ്ടെത്തി പുറത്തേക്ക് എത്തിച്ചത്. ഈ സംഭവത്തിനു പിന്നാലെയാണ് വീണ്ടും ലിഫ്റ്റിൽ ആളുകൾ കുടുങ്ങിയത്.
Next Story