Begin typing your search...

ഡ്രൈവർക്കെതിരായ മേയറുടെ പരാതി; തിടുക്കത്തിൽ നടപടി വേണ്ടെന്ന് മന്ത്രി, കെഎസ്ആർടിസി എംഡി റിപ്പോർട്ട് നൽകും

ഡ്രൈവർക്കെതിരായ മേയറുടെ പരാതി; തിടുക്കത്തിൽ നടപടി വേണ്ടെന്ന് മന്ത്രി, കെഎസ്ആർടിസി എംഡി റിപ്പോർട്ട് നൽകും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ കെഎസ്ആർടിസി എംഡി ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നും വിശദമായി അന്വേഷണം നടത്തി തീരുമാനം മതിയെന്നുമാണ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശം. കെഎസ്ആർടിസി വിജിലൻസ് വിഭാഗമാണ് മേയറുടെ പരാതിയിൽ പരിശോധന നടത്തുന്നത്.

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ആര്യ രാജേന്ദ്രൻറെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ പൊലീസ് മേയറോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് ആരോപിച്ചുള്ള കെഎസ്ആർടിസി ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ പൊലീസ് ഇതുവെരെ കേസെടുത്തിട്ടില്ല.

WEB DESK
Next Story
Share it