തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാജി വച്ചു; ഭരണം തുലാസിൽ
ഏറെ വിവാദങ്ങൾക്കൊടുവിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ പദവി രാജി വച്ച് അജിതാ തങ്കപ്പൻ. ഡിസിസിയുടെ കർശനമായ നിർദേശത്തെ തുടർന്നാണ് രാജി. എന്നാൽ സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് രാജി സമർപ്പിക്കാൻ വൈകിയതെന്നായിരുന്നു അജിതാ തങ്കപ്പന്റെ പ്രതികരണം. ഇന്ന് ഉച്ചയോടെ നഗരസഭാ ഓഫീസിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്.
ajiകോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് ധാരണാ പ്രകാരം രണ്ടര വർഷം ഐ ഗ്രൂപ്പുകാരിയായ അജിതാ തങ്കപ്പനും ശേഷമുള്ള രണ്ടര വർഷം എ ഗ്രൂപ്പുകാരിയായായ രാധാമണി പിള്ളയും ചെയർപേഴ്സൺ ആകുമെന്നായിരുന്നു തീരുമാനം. ഈ ധാരാണാ 20323 ജൂൺ 27ന് സ്ഥാനം ഒഴിയേണ്ടിയിരുന്ന അജിതാ ചെയർപേഴ്സൺ സ്ഥാനം ഒഴിഞ്ഞിരുന്നില്ല. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ രാധാമണി പിള്ളയ്ക്ക് സ്ഥാനം കൈമാറുന്നത് ചർച്ചകൾക്ക് ശേഷം മാത്രമേ സാധ്യമാകൂ എന്നായിരുന്നു അജിതാ തങ്കപ്പന്റെ നിലപാട്. തുടർന്നാണ് വിഷയത്തിൽ കർശന ഇടപെടലുമായി ഡിസിസി തന്നെ രംഗത്തെത്തിയത്.