Begin typing your search...

'മുഖ്യമന്ത്രിക്ക് മുന്നിലുള്ള വിഷയങ്ങൾ എനിക്ക് പറയാൻ പറ്റില്ല, ആരോപണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലല്ലോ'; ടി.പി രാമകൃഷ്ണൻ

മുഖ്യമന്ത്രിക്ക് മുന്നിലുള്ള വിഷയങ്ങൾ എനിക്ക് പറയാൻ പറ്റില്ല, ആരോപണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലല്ലോ; ടി.പി രാമകൃഷ്ണൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എൻ.സി.പി അജിത് പവാർ പക്ഷത്തെത്തിക്കുന്നതിന് എം.എൽ.എമാർക്ക് കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ രംഗത്ത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കകത്ത് അത്തരമൊരു വിഷയം വരുകയോ ചർച്ചചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. ആന്റണി രാജു മുഖ്യമന്ത്രിയുമായി സംസാരിച്ച വിഷയം എനിക്ക് പറയാൻ സാധിക്കില്ല. അത്തരം പ്രശ്നങ്ങൾ മുന്നണിയുടെ ശ്രദ്ധയിൽ വരുന്ന സമയത്ത് സ്വാഭാവികമായും അത് പരിശോധിക്കും. മുഖ്യമന്ത്രിയുടെ മുമ്പിലുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണല്ലോ അദ്ദേഹം നിലപാടുകളെടുക്കുകയെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

അത് ഉണ്ടാകാൻ പാടില്ലാത്തതാണ്. അങ്ങനെയുണ്ടെങ്കിൽ അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലല്ലോ. അത് പരിശോധിച്ചിട്ടേ പറയാൻ പറ്റൂ. മുഖ്യമന്ത്രിക്ക് മുന്നിലുള്ള വിഷയങ്ങൾ എൽ.ഡി.എഫ് കൺവീനർക്ക് പറയാൻ പറ്റില്ല. മന്ത്രിസ്ഥാനത്തെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഓരോ പാർട്ടികളുമാണ്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരമുള്ളത് മുഖ്യമന്ത്രിക്കാണ്. അദ്ദേഹത്തിന്റെ അധികാരപരിധിയിൽപ്പെടുന്നതിനാൽ കാര്യങ്ങൾ അദ്ദേഹം പരിശോധിക്കുമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it